---
title: "പ്രിയദർശിനി സർവീസിലെ തട്ടിപ്പ്: ജീവനക്കാർക്ക് സസ്പെൻഷൻ ഭീഷണിയുമായി കെഎസ്ആർടിസി"
english_title: "KSRTC Cracks Down on Priyadarshini Service Fraud; Suspension for Violators"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375100/`ksrtc-priyadarshini-service-fraud-crackdown-new-rules-2026`"
published_at: "2026-07-28T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a68516673d06_priyadarshinischeme.jpeg"
keywords: ["KSRTC", "Priyadarshini Service", "KSRTC Vigilance", "Bus Ticket Fraud"]
---

# പ്രിയദർശിനി സർവീസിലെ തട്ടിപ്പ്: ജീവനക്കാർക്ക് സസ്പെൻഷൻ ഭീഷണിയുമായി കെഎസ്ആർടിസി

> **Lead Summary:** **കൊച്ചി**: പ്രിയദർശിനി സർവീസുകളിലെ തട്ടിപ്പ് തടയാൻ കർശന നടപടികളുമായി കെഎസ്ആർടിസി. തട്ടിപ്പ് കണ്ടെത്തുന്ന ജീവനക്കാർക്കെതിരെ ഉടൻ സസ്പെൻഷൻ നടപടി സ്വീകരിക്കുമെന്ന് കെഎസ്ആർടിസി സിഎംഡി നിർദേശം നൽകി.

## Article Content

**കൊച്ചി**: പ്രിയദർശിനി സർവീസുകളിലെ തട്ടിപ്പ് തടയാൻ കർശന നടപടികളുമായി കെഎസ്ആർടിസി. തട്ടിപ്പ് കണ്ടെത്തുന്ന ജീവനക്കാർക്കെതിരെ ഉടൻ സസ്പെൻഷൻ നടപടി സ്വീകരിക്കുമെന്ന് കെഎസ്ആർടിസി സിഎംഡി നിർദേശം നൽകി.

തിങ്കളാഴ്ച ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഓർഡിനറി ബസുകളിൽ ആറ് ക്രമക്കേടുകൾ കൂടി കണ്ടെത്തിയതായി വിജിലൻസ് വിഭാഗം യോഗത്തിൽ റിപ്പോർട്ട് ചെയ്തു.

വീഴ്ച വരുത്തുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നതിനൊപ്പം അച്ചടക്ക നടപടിയും സ്വീകരിക്കുമെന്ന് സർക്കുലറിൽ മുന്നറിയിപ്പ് നൽകി. പരമാവധി ഓർഡിനറി ബസുകൾ പരിശോധിക്കാൻ വിജിലൻസ് സ്ക്വാഡുകൾക്ക് നിർദേശം നൽകിയതായും വിജിലൻസ് ഓഫീസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375100/`ksrtc-priyadarshini-service-fraud-crackdown-new-rules-2026`)